Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fluid Power Training

Kottayam

പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഫ്‌​ളൂ​യി​ഡ് പ​വ​ര്‍ ട്രെ​യി​നിം​ഗ് കി​റ്റു​ക​ള്‍

പാ​ലാ: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ല്‍ അ​ത്യാ​ധു​നി​ക ഫ്‌​ളൂ​യി​ഡ് പ​വ​ര്‍ ട്രെ​യി​നിം​ഗ് കി​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു.

മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ പു​തു​താ​യി സ​ജ്ജീ​ക​രി​ച്ച എ​ഫ്എം​സി ഹൈ​ഡ്രോ​ളി​ക് ട്രെ​യി​നിം​ഗ് കിറ്റ്, എ​ഫ്‌​സി​ഒ ഹൈ​ഡ്രോ​ളി​ക് ട്രെ​യി​നിം​ഗ് കി​റ്റ് എ​ന്നി​വ​യു​ടെ ആ​ശീ​ര്‍​വാ​ദ​ക​ര്‍​മ​വും ഉ​ദ്ഘാ​ട​ന​വും കോ​ള​ജ് ചെ​യ​ര്‍​മാ​ൻ മോണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ നിര്‍​വ​ഹി​ച്ചു.

കോ​യ​മ്പ​ത്തൂ​രി​ലെ ആ​ര്‍​ഗോ-​ഹൈ​റ്റോ​സ് ക​മ്പ​നി​യാ​ണ് 13.42 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ കോ​ള​ജി​നു ന​ല്‍​കി​യ​ത്. കോ​ള​ജി​ലെ ഫ്‌​ളൂ​യി​ഡ് പ​വ​ര്‍ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്റ്റു​ഡ​ന്‍റ് ചാ​പ്റ്റ​ര്‍ വ​ഴി​യാ​ണ് ഇ​തു സാ​ധ്യ​മാ​യ​ത്. പ്രാ​യോ​ഗി​ക പ​ഠ​ന​ത്തി​ന് ഏ​റെ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തൊ​ഴി​ല്‍ നൈ​പു​ണ്യം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ പ​റ​ഞ്ഞു.

 

Latest News

Corehub Up